
കാസര്‍കോട്: കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറിലുണ്ടായിരുന്ന ആളാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരതര പരിക്കേറ്റു.
പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നോവ കാർ ആണ് അപകടത്തില്‍പ്പെട്ടത്. ബസിലുണ്ടായിരുന്ന രണ്ട് പേർക്കും കാറിലെ ഒരാൾക്കുമാണ് പരിക്കേറ്റത്. മൂന്ന് പേരുടെയും നില ഗുരുതരമായി തുടരുകയാണ്.