Headlines
Loading...
ശക്തമായ മഴയ്ക്ക് സാധ്യത: നാളെ ഏഴ് ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്

ശക്തമായ മഴയ്ക്ക് സാധ്യത: നാളെ ഏഴ് ജില്ലകളില്‍ യെല്ലൊ അലേര്‍ട്ട്


കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലൊ അലേർട്ട് പ്രഖ്യാപിച്ചു.
ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. മധ്യ കേരളത്തിൽ രാവിലെ മുതൽ ഒറ്റപ്പെട്ട മഴ തുടരുകയാണ്.
കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി മഴ തുടരുന്ന താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര മേഖലകൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു