national
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ ആരോഗ്യനില തൃപ്തികരം
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ.
പനിയും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയില്‍ എത്തിച്ചത്.എന്നാൽ ആരോഗ്യനില തൃപ്തികരമാണെന്ന ശുഭകരമായ റിപ്പോർട്ടുകളാണ് പ്രസ്താവനയിലൂടെ ആശുപത്രി അധികൃതർ അറിയിക്കുന്നത്.