Headlines
Loading...
തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍

തൃശൂർ ഡിസിസി സെക്രട്ടറി വീട്ടിൽ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ് ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍എസ് സരസന്‍ (56) തൂങ്ങിമരിച്ച നിലയില്‍. വീട്ടിലെ കിടപ്പ് മുറിയില്‍ തിങ്കളാഴ്ച്ച വൈകിട്ട് നാലിനായിരുന്നു സരസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റേയും കാര്‍ത്തുവിന്റേയും മകനാണ് സരസന്‍. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു.

ഭാര്യ- സുനന്ദ, മക്കള്‍- ശ്രീക്കുട്ടി, ശരത്, മരുമക്കള്‍-വിപിന്‍, ശ്രീഷ