gulf update
പാക്യാര യു എ ഇ മഹൽ സംഗമം: ശബാബന -2021 ലോഗോ പ്രകാശനം ചെയ്തു
ഷാർജ: പാക്യാര യു എ ഇ മഹൽ സംഗമം ഡിസംബർ 10 2021 ന് നടത്തപ്പെടുന്ന പാക്യാര മഹൽ നിവാസികളുടെ കുടുംബ സംഗമം ശബാബന -2021 യുടെ ലോഗോ പ്രകാശനം വെള്ളിയാഴ്ച രാത്രി ഷാർജയിൽ വെച്ച് നടന്നു.
മുതിർന്ന അംഗങ്ങളും രക്ഷാതികാരികളുമായ ഹമീദ് വായവളപ്പും ഫസൽ റഹ്മാനും ചേർന്ന് സംഘാടക സമിതി ചെയർമാനായ നൗഫലിനും കൺവീനറായ ഷാഹിദ് മനാമക്കും കൈമാറി ലോഗോ പ്രകാശനം ചെയ്തു .
യു എ ഇ കമ്മിറ്റി സലാം പാക്യാരയും സെക്രട്ടറി ജാഫർ ഷെരീഫും യോഗത്തിൽ സംസാരിച്ചു . ജോയിൻ്റ് സെക്രട്ടറി ഹിദായത്തുള്ള ആദ്യ സംഭാവന സ്വീകരിച്ചു. സംഘാടക സമിതി ട്രഷർ മുഹമ്മദ് അഹമ്മദ് , വൈസ് ചെയർമാൻ അബുനാസ് മുത്തലി , മീഡിയാ വിംഗ് ചുമതലയുള്ള സെമീർ കണ്ണോത്ത് മുസ്തഫ പി എസ്, എക്സിക്യൂട്ടീവ് അംഗം റാഫി പാക്യാര എന്നിവരും സംബന്ധിച്ചു.
• സ്റ്റാഫ് റിപ്പോർട്ടർ
പ്രസിദ്ധീകരിച്ചത്: 4:30pm IST (10 Oct 2021)