16 കാരിക്ക് സ്‌പെഷല്‍ ക്ലാസെടുക്കാന്‍ വീട്ടിലെത്തിയ ബയോളജി അദ്ധ്യാപകന്റെ പ്രാക്ടിക്കല്‍ ക്ലാസ്, പെണ്‍കുട്ടിയുടെ പരാതിയില്‍ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍
കൊൽക്കത്ത : പതിനാറ് കാരിക്ക് സ്‌പെഷൽ ക്ലാസെടുക്കുന്നതിന് വേണ്ടി വീട്ടിലെത്തിയ അദ്ധ്യാപകന്റെ ലൈംഗിക അതിക്രമം. കൊൽക്കത്തയിലാണ് ബയോളജി അദ്ധ്യാപകൻ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുവാൻ ശ്രമിച്ചത്. പരീക്ഷയ്ക്ക് മുൻപായി പാഠഭാഗങ്ങൾ വിശദീകരിച്ച് നൽകുന്നതിനായിട്ടാണ് ട്യൂഷനെടുക്കുന്ന അദ്ധ്യാപകൻ പെൺകുട്ടിയുടെ വീട്ടിലെത്തിയത്. എന്നാൽ ക്ലാസെടുക്കുന്നതിനിടെ ഇയാൾ പെൺകുട്ടിയെ ബലമായി പിടിച്ച് ചുംബിക്കുവാൻ ശ്രമിക്കുകയായിരുന്നു. അദ്ധ്യാപകന്റെ ഭാഗത്ത് നിന്നും മോശം പെരുമാറ്റമുണ്ടായെന്ന് പെൺകുട്ടി രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. മുറിയിൽ ഒറ്റയ്ക്ക് പെൺകുട്ടിയെ ഇരുത്തിയാണ് ഇയാൾ ക്ലാസെടുത്തിരുന്നത്.