
thrissur
തൃശൂര്‍ മേയറുടെ ചേംബറില്‍ കൂട്ടത്തല്ല്; കസേര വലിച്ചെറിഞ്ഞ് പ്രതിപക്ഷം
മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന തൃശൂര്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കൂട്ടത്തല്ല്. ഭരണ-പ്രതിപക്ഷ അംഗങ്ങളാണ് പരസ്പരം പോരടിച്ചത്. പ്രതിപക്ഷ അംഗങ്ങള്‍ മേയറുടെ ചേംബറില്‍ കയറി ബഹളം വെച്ചു.
കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഡിഎഫ് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചത്. 23 കൗണ്‍സിലര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ചാണ് മേയര്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ വിളിച്ചത്.. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാന്‍ റദ്ദുചെയ്യണമെന്നാണ് ആവശ്യം.
മുന്‍ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് എംപി വിന്‍സെന്റ് പ്രതികരിച്ചു. കൗണ്‍സിലിന്റെ അധികാരം കവര്‍ന്ന്, സര്‍ക്കാരും സിപിഐഎമ്മും ചേര്‍ന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേല്‍പ്പിച്ച മാസ്റ്റര്‍പ്ലാന്‍ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജന്‍ ജെപല്ലന്റെ പ്രതികരണം.