
ന്യൂഡൽഹി: ‘സൈഡസ് കാഡില’ യുടെ സൂചിരഹിത കോവിഡ് വാക്സിനായ സൈകോവ് -ഡി ഒക്ടോബർ തുടക്കത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷ പങ്കു വെച്ച് കേന്ദ്രസർക്കാർ . 12 ന് മുകളിലുള്ള എല്ലാവർക്കും നൽകാവുന്ന വാക്സിനാണ് സൈകോവ് ഡി. കുട്ടികൾക്കുള്ള ആദ്യ വാക്സിൻ കൂടിയാണ് ഇത്.അതേസമയം, വാക്സിൻ നൽകുന്നതിന്‍റെ മുൻഗണനക്രമം കേന്ദ്രം ഇതുവരെ തീരുമാനിച്ചിട്ടില്ല. എല്ലാ കുട്ടികൾക്കുമാണോ അതോ മറ്റ് അസുഖങ്ങളുള്ളവർക്കാണോ മുൻഗണന നൽകുകയെന്ന കാര്യവും വ്യക്തമല്ല.‘സൈകോവ് ഡി’യുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോൾ ഓഫ് അതോറിറ്റി അനുമതി നൽകിയിരുന്നു. വാക്‌സിന്‍ അനുമതി നൽകാൻ വിദഗ്ധ സമിതി ശിപാർശ നൽകിയതിന് പിന്നാലെയാണ് അനുമതി .ലോകത്തിലെ ആദ്യ ഡി.എൻ.എ അടിസ്ഥാനമായ വാക്സിനാണ് സൈകോവ് ഡി എന്നാണ് ബയോടെക്നോളജി വിഭാഗം അവകാശപ്പെട്ടിരിക്കുന്നത്.
കോവിഷീൽഡ്, കോവാക്സിൻ, ജോൺസൺ ആൻഡ് ജോൺസൺ, സ്പുട്നിക് വി, മൊഡേണ തുടങ്ങിയ വാക്സിനുകൾക്കാണ് അനുമതി നൽകിയിരുന്നത്. ഈ വാക്‌സിനുകളെല്ലാം തന്നെ 18 ന് മുകളിലുള്ളവർക്ക് മാത്രമാണ് നൽകിയിരുന്നത്. ഇവക്ക് രണ്ട് ഡോസുകളാണ് വാക്സിൻ നൽകിയിരുന്നത്. എന്നാൽ സൈകോവ് -ഡിക്ക് മൂന്നുഡോസുകളുണ്ടാകുമെന്നാണ് വിവരം.