Headlines
Loading...
ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു; 40 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു; 40 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

ഇടുക്കി : ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്. 40 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. അടിമാലി മുനിയറയിലാണ് അപകടം.

വളാഞ്ചേരി റീജ്യണല്‍ കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പുലര്‍ച്ചെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ബസിനിടിയില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം.