karnataka
മൈസൂരു കൂട്ടബലാത്സംഗം; സംശയ നിഴലിലുള്ളത് മലയാളികളായ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍, ഡിജിപി ഇന്ന് മാധ്യമങ്ങളെ കാണും
മൈസൂരു കൂട്ട ബലാത്സംഗക്കേസില്‍ ഇന്ന് നിര്‍ണാക വിവരങ്ങള്‍ പുറത്ത് വന്നേയ്ക്കും. മലയാളികളെ ആശങ്കയിലാക്കി പ്രതികള്‍ മലയാളികളടക്കമുള്ള എന്‍ജിനിയറിങ് വിദ്യാര്‍ഥികളാണെന്ന് സൂചന പുറത്ത് വന്നതിന് പിന്നാലയാണ് കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കാന്‍ ഡിജിപി പ്രവീണ്‍ സൂദ് ഇന്ന് മാധ്യമങ്ങളെ കാണുമെന്ന റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച മൈസൂരുവിലെത്തി ഡിജിപി ഇന്ന് സംഭവം നടന്ന ചാമുണ്ടിഹില്‍സ് സന്ദര്‍ശിക്കും. അതേസമയം പ്രതികളെന്ന് സംശയിക്കുന്നവര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
അതിനിടെ, കേസ് അന്വേഷണത്തിന്റെ പൊലീസ്. മൈസൂരുവില്‍ പഠിക്കുന്ന പ്രതികള്‍ സംഭവദിവസം നഗരത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ സ്ഥിരീകരിക്കുന്നതെന്നാണ് പോലീസ് വൃത്തങ്ങളില്‍നിന്നുള്ള വിവരം. ഇതിന്റെ ഭാഗമായി പ്രതികള്‍ എന്ന് സംശയിക്കുന്ന വിദ്യാര്‍ത്ഥികളുടെ സഹപാഠികളെ ഉള്‍പ്പെടെ പൊലീസ് ചോദ്യം ചെയ്യും. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടി പഠിക്കുന്ന കോളേജിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികളാണ് ഇപ്പോള്‍ സംശയ നിഴലിലുള്ളത്. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ പൊലീസ് ടവര്‍ രേഖകള്‍ പരിശോധിച്ചാണ് പ്രതികളെന്ന് സംശയിക്കുന്നവരിലേക്ക് എത്തിയത്. സംശയാസ്പതമായ 20 സിം കാര്‍ഡുകളാണ് പൊലീസ് കണ്ടെത്തിയത്. ഇതില്‍ ആറെണ്ണം വിദ്യാര്‍ത്ഥികളായിരുന്നു. മുന്നെണ്ണം മലയാളികളും ഒന്ന് തമിഴ്‌നാട് സ്വദേശിയുടേയുമാണെന്നും തിരിച്ചറിഞ്ഞു. സംഭവം നടന്നതിന് പിന്നാലെ മൈസൂരു സര്‍വകലാശാലയുടെ പരിധിയിലെത്തിയ ഈ നാല് നമ്പറുകളും പിന്നാലെ പ്രവര്‍ത്തന രഹിതമാവുകയും ചെയ്തു. ഇതോടെയാണ് ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചത്. സംഭവ ദിവസം വൈകിട്ട് ആറര മുതല്‍ എട്ടര മുതല്‍ ഇവരുടെ ഫോണ്‍ ചാമുണ്ഡിഹില്‍സിലെ ടവറിന് കീഴിലായിരുന്നു. പിന്നീട് സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഇവര്‍ എത്തിയതായി അന്വേഷണസംഘം കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുപ്രധാനമായ സര്‍വകലാശാല പരീക്ഷ എഴുതാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങിയതായി കണ്ടെത്തിയതോടെ സംശയം ബലപ്പെടുകയായിരുന്നു. ഹോസ്റ്റലിലും ഇവര്‍ എത്തിയിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന അതേ കോളേജിലെ വിദ്യാര്‍ത്ഥികളായതിനാല്‍ ഇവര്‍ തമ്മില്‍ ഏതെങ്കിലും തരത്തിലുള്ള മുന്‍ വൈരാഗ്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ് പൊലീസ്. ഇതിനിടെ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ക്രൂരമായ പീഡനമാണ് പെണ്‍കുട്ടി നേരിട്ടതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിനെ തലയില്‍ കല്ല് കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് പെണ്‍കുട്ടിയെ സംഘം പീഡിപ്പിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളും പകര്‍ത്തി. ശേഷം പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് വിസമ്മതിച്ചോടെ വീണ്ടും പീഡിപ്പിച്ച് വന്യമൃഗങ്ങള്‍ ഇറങ്ങുന്ന പ്രദേശത്ത് ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണാടക പൊലീസിന്റെ സംഘങ്ങള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തിരിച്ചിട്ടുണ്ടെന്ന് സോണല്‍ ഐജി മാധ്യമങ്ങളോട് പറഞ്ഞു. കൂടുതല്‍ വിവരം ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. അറസ്റ്റ് ഉടനുണ്ടാകുമെന്നും ഐജി അറിയിച്ചു.