Headlines
Loading...
പെണ്‍മക്കളുണ്ടായതില്‍ യുവതിക്ക്​ മര്‍ദനം, ആണ്‍കുഞ്ഞുണ്ടാകാന്‍ മന്ത്രവാദം; ഭര്‍ത്താവും മാതാവും ആള്‍ദൈവവും അറസ്​റ്റില്‍

പെണ്‍മക്കളുണ്ടായതില്‍ യുവതിക്ക്​ മര്‍ദനം, ആണ്‍കുഞ്ഞുണ്ടാകാന്‍ മന്ത്രവാദം; ഭര്‍ത്താവും മാതാവും ആള്‍ദൈവവും അറസ്​റ്റില്‍

പുണെ: പെൺമക്കളുണ്ടാകാത്തതി​െൻറ പേരിൽ ക്രൂരമായി മർദിക്കുകയും ആൺകുഞ്ഞുണ്ടാകാനായി ദുർമന്ത്രവാദത്തിന്​ ഇരയാക്കിയെന്നുമുള്ള യുവതിയുടെ പരാതിയിൽ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്​റ്റിൽ. പുണെ ജില്ലയി​ൽ 31കാരിയുടെ പരാതിയിലാണ്​ നടപടി. നാലുവർഷമായി യുവതിയെ പെൺമക്കളുണ്ടായതി​െൻറ പേരിൽ കുടുംബം ക്രൂരമായി മർദിച്ചുവരികയാണെന്നും പൊലീസ്​ പറയുന്നു.
ഖേദിലെ ഒരു ഗ്രാമത്തിൽ ഭർത്താവിനും കുടുംബത്തിനൊപ്പവുമായിരുന്നു യുവതിയുടെ താമസം. 2016ലായിരുന്നു ഇരുവരുടെയും വിവാഹം. 2017ൽ ഇവർ ഒരു പെൺകുഞ്ഞിന്​ ജന്മം നൽകി. ഇതോടെ മാനസികമായും ശാരീരികമായും ഭർത്താവും മാതാവ​​ും യുവതിയെ മർദിക്കാൻ തുടങ്ങി. കൂടാതെ യുവതിയുടെ വയറിൽ ചവിട്ടുകയും വീട്ടിലേക്ക്​ ദൗർഭാഗ്യം കൊണ്ടു​വന്നെന്ന്​ കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു. യുവതിയുടെ വീട്ടിൽനിന്ന്​ കൂടുതൽ സ്വർണവും പണവും ആവശ്യപ്പെടുകയും ചെയ്​തിരുന്നു.


2020ൽ വീണ്ടും ഇവർക്ക്​ ഒരു പെൺകുഞ്ഞ്​ ജനിച്ചു. ഇതോടെ യുവതിക്ക്​ നേരെ അതിക്രമങ്ങളും വർധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന്​ ഭർത്താവ്​ ഭീഷണിപ്പെടുത്തുകയും ചെയ്​തു. മർദനം തുടർന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക്​ മടങ്ങി.

ആഗസ്​റ്റ്​ മൂന്നാമത്തെ ആഴ്​ചയിൽ ഭർത്താവെത്തി യുവതിയെയും മക്കളെയും പുണെയ​ിലേക്ക്​ തിരിച്ചുകൊണ്ടുപോയി. എന്നാൽ, അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആൾദൈവമെന്ന്​ വിശേഷിപ്പിക്കുന്ന ആളുടെ അടുത്തെത്തിക്കുകയായിരുന്നു. ദമ്പതികൾക്ക്​ അവിടെനിന്ന്​ ഭസ്​മം നൽകി വിടുകയുംചെയ്​തു. നഗ്​ന ശരീരത്തിൽ ഭസ്​മം പുരട്ടിയാൽ ആൺകുഞ്ഞ്​ ജനിക്കുമെന്നായിരുന്നു ആൾദൈവത്തി​െൻറ വാദം.

വീട്ടിലെത്തി​യതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന്​ യുവതിയെ നിർബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത്​ ഭസ്​മം പുരട്ടുകയും ചെയ്​തതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന്​ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനും ആൾദൈവത്തിനുമെതിരെ പൊലീസ്​ കേസെടുത്തു.