പെഗസസ്, കര്‍ഷക പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവണം; രാഷ്ട്രപതിയ്ക്ക് സിപിഐ, സിപിഎം ഉള്‍പ്പടെ ഏഴ് കക്ഷികളുടെ കത്ത്
പെഗസസിലും കാര്‍ഷിക ബില്ലുകളിലും ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിയ്ക്ക് ഏഴ് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്്്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര സര്‍ക്കാരിന് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശം നല്കണമെന്നാണ് പ്രതിപക്ഷ നിരയിലെ സി പി ഐ, സി പി എമ്മും ഉള്‍പ്പടെയുള്ള പ്രധാന കക്ഷികള്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എന്‍ സി പി നേതാവ് സുപ്രിയ സുലൊണ് രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് തയ്യാറാക്കിയ പ്രതിപക്ഷ കത്തിനെ കുറിച്ച് അറിയിച്ചത്. അതേ സമയം ഏഴുപാര്‍ട്ടികളുടെ നേതാക്കള്‍ ഒപ്പുവെച്ച കത്തില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യമില്ലെന്നാണ് അറിയുന്നത്. എന്‍സിപി, എസ്എ ഡി, ബിഎസ്പി, ആര്‍എല്‍പി , നാഷണല്‍ കോണ്‍ഫ്രന്‍സ്, സിപിഐ, സിപിഐഎം എന്നിവയാണ് കത്തില്‍ ഒപ്പുവെച്ച രാഷ്ട്രീയ കക്ഷികള്‍.
കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പല കര്‍ഷകരും മരിച്ചുപോകുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകളുടെ കാര്യത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്ന് എസ് എ ഡി നേതാവ് ഹര്‍മ്രത് ബാദല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. പാര്‍ലമെന്റിന്റെ ഇരുസഭകളും പെഗസസിലും കര്‍ഷക ബില്ലിലും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് പ്രതിപക്ഷ നിരയിലെ പാര്‍ട്ടികളുടെ പുതിയ നീക്കം.