Headlines
Loading...
പ്രതിരോധ നീക്കം ശക്തമാക്കും, മെഗാ ടെസ്റ്റിംഗ് ഡ്രൈവ്; വ്യാഴം, വെള്ളി 3.75 ലക്ഷം പേരെ പരിശോധിക്കും

പ്രതിരോധ നീക്കം ശക്തമാക്കും, മെഗാ ടെസ്റ്റിംഗ് ഡ്രൈവ്; വ്യാഴം, വെള്ളി 3.75 ലക്ഷം പേരെ പരിശോധിക്കും

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കേരളാ ആരോ​ഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മെഗാ ടെസ്റ്റിംഗ് ഡ്രൈവ് നടത്തും. ഇതിന്റെ ഭാഗമായി വരുന്ന വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടരലക്ഷം പരിശോധനകൾ കൂടുതലായി നടത്തും. വാർഡ് തല സമിതിക്കൊപ്പം വാർഡ് തല റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനവും ശക്തിപ്പെടുത്തും. സമ്പർക്കാന്വേഷണവും ടെസ്റ്റിംഗും ഉൾപ്പെടെ ജില്ലാതലത്തിൽ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധിക്കാനാണ് തീരുമാനം. തുടർച്ചയായി വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ പ്രത്യേക പരിശോധന നടത്തും. ഇവിടങ്ങളിൽ രോ​ഗ ബാധയുടെ തോത് അനുസരിച്ച് പ്രത്യേക പരിശോധനയുണ്ടാവും. ഇൻഫ്‌ളുവൻസ ലക്ഷണമുള്ള എല്ലാവരും, ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കൊവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമർദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ, ജനക്കൂട്ടവുമായി ഇടപെടൽ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവർ, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, കൊവിഡ് ബാധിതരുമായി സമ്പർക്കമുള്ളവർ, ഒപിയിലെ എല്ലാ രോഗികളും, കൊവിഡിതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികൾ (ഡോക്ടറുടെ നിർദേശ പ്രകാരം) എന്നിവരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്.