kasaragod
കാസറഗോഡ് ജില്ലയുടെ 24-ാമത് ജില്ലാ കളക്ടരായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് IAS ചുമതലയേറ്റു
കാസർകോട് ജില്ലാ കളക്ടറായി ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ് രാവിലെ 10.45ന് കാസർകോട് കളക്ടറേറ്റിൽ ചുമതയേറ്റു. സ്ഥലം മാറുന്ന ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു കളക്ടറുടെ ചേമ്പറിൽ ബൊക്കെ നൽകി സ്വീകരിച്ചു. അധികാര രേഖകൾ കൈമാറി. എ ഡി എം എ കെ രമേന്ദ്രൻ സബ് കളക്ടർ ഡി ആർ മേഘശ്രീ, കാസർകോട് ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ ആദ്യ വനിത കളക്ടറാണ് ഇവർ. 2010 ഐ എ എസ് ബാച്ചിലെ 69 -ാം റാങ്ക് കാരിയാണ് മഹാരാഷ്ട്രാ സ്വദേശിനിയായ ഭണ്ഡാരി സ്വാഗത് റൺവീർ ചന്ദ്.
അമേരിക്കയിലെ മിഷിഗൺ യൂണിവേഴ്സിറ്റി സ്റ്റീഫൻ എം റോസ് സ്‌കൂൾ ഓഫ് ബിസിനസിൽ നിന്നും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റർ ബിരുദവും ഇന്ദിരാഗാന്ധി നാഷ്ണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ മാസ്റ്റർ ബിരുദവും മുംബൈ യൂണിവേവ്സിറ്റിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനീയറിങിൽ ബിരുദവും നേടിയിട്ടുണ്ട്. നിലവിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ പദവിയിൽ നിന്നാണ് ജില്ലയിലേക്ക് എത്തുന്നത്. കേരള കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ, ആസൂത്രണ സാമ്പത്തീകകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, പട്ടിക വർഗ വകുപ്പ് ഡയറക്ടർ, ലോട്ടറി വകുപ്പ് ഡയറക്ടർ, ഫോർട്ട് കൊച്ചി സബ്കളക്ടർ എന്നീ ചുമതലകൾ നിർവ്വഹിച്ചിട്ടുണ്ട്.