Headlines
Loading...
ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം കൂട്ടി, ബാങ്കുകളിൽ എല്ലാ ദിവസവും

ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം കൂട്ടി, ബാങ്കുകളിൽ എല്ലാ ദിവസവും

തിരുവനന്തപുരം: കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി. ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഇടപാട്​ അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും ഇടപാടുകാർക്ക്​ ബാങ്കിലെത്താനും ഇടപാടുകൾ നടത്താനും സാധിക്കും.

കടകളുടെ പ്രവർത്തനസമയം വർധിപ്പിക്കും. 'എ', 'ബി', 'സി' കാറ്റഗറിയിലുള്ള സ്​ഥലങ്ങളിൽ കടകൾക്ക്​ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കാം.

അതേസമയം, ശനി, ഞായർ ദിവസങ്ങളിലുള്ള വരാന്ത്യ ലോക്​ഡൗൺ തുടരും.

ട്രിപ്പ്​ൾ ലോക്​ഡൗൺ ഉള്ള ഡി കാറ്റഗറി സ്​ഥലങ്ങളിലും കടകളുടെ പ്രവർത്തന സമയം വർധിപ്പിക്കും. ഇതുസംബന്ധിച്ച വിശദ നിർദേശങ്ങൾ പുറത്തുവന്നിട്ടില്ല.

ലോക്​ഡൗൺ സംബന്ധിച്ച അവലോകന യോഗത്തിലാണ്​ ഇളവുകൾ സംബന്ധിച്ച തീരുമാനമെടുത്തത്​.