Headlines
Loading...
പുതിയ പാര്‍ലമെന്‍റ് മന്ദിരം അനിവാര്യം; എംപിമാരുടെ കാര്യക്ഷമത കൂട്ടും: സ്പീക്കര്‍

പുതിയ പാര്‍ലമെന്‍റ് മന്ദിരം അനിവാര്യം; എംപിമാരുടെ കാര്യക്ഷമത കൂട്ടും: സ്പീക്കര്‍

പുതിയ പാര്‍ലമെന്‍റ് മന്ദിരം അനിവാര്യതയാണെന്ന് ലോക്സഭാ സ്പീക്കര്‍ ഒാം ബിര്‍ല. ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. കൂറുമാറ്റ നിരോധന നിയമത്തില്‍ കാലോചിതമായ പരിഷ്ക്കരണം ആവശ്യമാണ്. കോവിഡ് പ്രതിരോധമാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച് വര്‍ഷകാല സമ്മേളനം സുരക്ഷിതമായി നടത്തുമെന്നും ഒാം ബിര്‍ല അറിയിച്ചു. 

ലോക്സഭ സ്പീക്കര്‍ പദവിയില്‍ ഒാം ബിര്‍ല രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. അര്‍ധരാത്രിവരെ നീണ്ട സിറ്റിങ്ങുകള്‍ പാര്‍ലമെന്‍ററി സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിച്ചു. എംപിമാര്‍ കൂടുതല്‍ പണിയെടുക്കുന്നുവെന്ന മതിപ്പുണ്ടാക്കി. സഭയില്‍ പതുമുഖങ്ങള്‍ പരമാവധി അവസരം നല്‍കിയിട്ടുണ്ട്. 

പുതിയ പാര്‍ലമെന്‍റ് മന്ദിരം 2022ഒാടെ. ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ച് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കാര്‍ഷിക ബില്‍, പൗരത്വ ബില്‍, ജമ്മുകശ്മീര്‍ പുനസംഘന തുടങ്ങി സുപ്രധാന നിയമനിര്‍മാണങ്ങളിലെല്ലാം വേണ്ടത്ര ചര്‍ച്ച നടന്നിട്ടുണ്ട്. കേരളത്തിലെ എംപിമാര്‍ ജനാഭിലാഷത്തിനൊത്ത് പ്രവര്‍ത്തിക്കുന്നവരും ചര്‍ച്ചകളില്‍ കാര്യകക്ഷമമായി ഇടപെടുന്നവരുമാണ്.