Headlines
Loading...
പ്രതിദിന രോഗികള്‍ 60,000 ത്തിന് താഴെ; 24 മണിക്കൂറിനിടെ 1576 മരണം

പ്രതിദിന രോഗികള്‍ 60,000 ത്തിന് താഴെ; 24 മണിക്കൂറിനിടെ 1576 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന കേസുകൾ അറുപതിനായിരത്തിന് താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ 2,87,66,009 പേർ കോവിഡ് മുക്തരായിട്ടുണ്ട്. സമാന സമയപരിധിക്കിടെ 1576 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവിൽ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിൻ നൽകി.