Headlines
Loading...
അഭിമാന നിമിഷം; ഡിആര്‍ഡിഒയുടെ കൊവിഡ് പ്രതിരോധമരുന്ന് പുറത്തിറക്കി ഇന്ത്യ

അഭിമാന നിമിഷം; ഡിആര്‍ഡിഒയുടെ കൊവിഡ് പ്രതിരോധമരുന്ന് പുറത്തിറക്കി ഇന്ത്യ

ന്യൂഡല്‍ഹി: ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്നായ 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രാവിലെ പത്തരയ്ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മരുന്ന് പുറത്തിറക്കിയത്.രാജ്‌നാഥ് സിംഗ് മരുന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന് കൈമാറി. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യയെ സംബന്ധിച്ച്‌ ഇതൊരു അഭിമാനകരമായ നേട്ടമാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ ഡിആര്‍ഡിഒ വികസിപ്പിച്ച മരുന്നാണ് ഇത്. കോവാക്‌സിന്‍ തീവ്രവ്യാപന ശേഷിയുള്ള കോവിഡ് വകഭേദങ്ങള്‍ക്കും ഫലപ്രദമെന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്ക് അവകാശപ്പെട്ടു.

ഡല്‍ഹിയിലെ ആശുപത്രികളിലാണ് ആദ്യം മരുന്ന് നല്‍കുക. ഡല്‍ഹി ആശുപത്രികളില്‍ 10,000 ഡോസ് ഡിആര്‍ഡിഒ വികസിപ്പിച്ച കൊവിഡ് മരുന്ന് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡോ. റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ച്‌ ഡിആര്‍ഡിഒയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസ് (ഐഎന്‍എംഎസ്) ആണ് ഈ മരുന്ന് വികസിപ്പിച്ചത്.
പൊടി രൂപത്തിലുള്ള ഈ മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്കായിരിക്കും ഈ മരുന്ന് നല്‍കുക. മരുന്ന് ശരീരത്തിനകത്തെത്തുന്നതോടെ രോഗികളുടെ താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്