kerala
അൽപം ആശ്വാസം! രാജ്യത്തെ കൊവിഡ് വ്യാപനത്തിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ 3.11 ലക്ഷം പുതിയ കേസുകൾ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 3,11,170 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പിന്നിട്ടു.
ചികിത്സയിലുള്ളവരുടെ എണ്ണവും കുറയുകയാണ്.നിലവിൽ 36,18,458 പേരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4077 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 2.70 ലക്ഷം പിന്നിട്ടു.