kerala
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; 24 മണിക്കൂറിനകം തീവ്രമാകും
അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. 24 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദമാകും. ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ ചുഴലിക്കാറ്റ് നീങ്ങുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.
ന്യൂനമര്‍ദം ഞായറാഴ്ചവരെ സംസ്ഥാനത്ത് കനത്തമഴക്കും കാറ്റിനും ഇടയാക്കും. തിരുവനന്തപുരം മുതല്‍ തൃശൂര്‍വരെയുള്ള ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ക്ഷോഭം ഇപ്പോള്‍തന്നെ ശക്തമാണ്. തിരുവനന്തപുരത്തിന് സമീപമുള്ള പൂവാര്‍, പൊഴിയൂര്‍തീരങ്ങളില്‍ പതിനഞ്ചോളം വീടുകള്‍ കടലാക്രണത്തില്‍ തകര്‍ന്നു. താമസക്കാരെ പൊഴിയൂര്‍സ്്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
വരും ദിവസങ്ങള്‍കടലാക്രമണത്തിനും വന്‍തിരമാലകള്‍ക്കും ഇടയുള്ളതിനാല്‍ ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. . മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ കാറ്റിന്‍റെ വേഗത ഉയരാം. കടലിനോട് അടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണം. മലയോരമേഖലയില്‍ മണ്ണിടിച്ചിലിന് സാദ്യതയുള്ള സ്ഥലങ്ങളില്‍താമസിക്കുന്നവരും ജലാശയങ്ങള്‍ക്കും പുഴകള്‍ക്കും സമീപമുള്ളവരും അതീവ സ്രദ്ധപുലര്‍ത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.