kerala
ലോകായുക്ത ഉത്തരവ് ഇന്ന് സര്‍ക്കാരിന് കൈമാറും: ജലീൽ കോടതിയെ സമീപിച്ചേക്കും
ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി. ജലീല്‍ മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന ലോകായുക്ത ഉത്തരവ് ഇന്നു സര്‍ക്കാരിനു കൈമാറും. പ്രത്യേക ദൂതന്‍ വഴിയാകും മുഖ്യമന്ത്രിയുടെ ഓഫിസിനു ഉത്തരവ് കൈമാറുക. ഉത്തരവ് ലഭിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി നടപടിയെടുക്കാതിരുന്നാല്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുമെന്നാണ് പരാതിക്കാര്‍ അറിയിച്ചത്. അതേസമയം ലോകായുക്ത വിധിയ്ക്കെതിരെ മന്ത്രി കെ.ടി.ജലീല്‍ ഇന്നു ഹൈക്കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. കെ.ടി.അദീബിനെ ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്‍ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്താ കണ്ടെത്തല്‍.