പാഷന്‍ഫ്രൂട്ട് ജ്യൂസ് കുടിക്കും മുന്‍പ് ഇതൊന്നു അറിഞ്ഞിരിക്കൂ
പാഷന്‍ ഫ്രൂട്ടിലേക്ക് ചെറിയ കഷണം ഇഞ്ചിയും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് കഴിക്കുന്നതിലൂടെ സ്ട്രസിനും ടെന്‍ഷനും കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനം നിയന്ത്രിക്കുന്നു. ശാരീരികമായ ആരോഗ്യത്തിനും വളരെ നല്ലതാണ് പാഷന്‍ഫ്രൂട്ട് ജ്യൂസ്.
മറ്റു രീതികളിലും ഇത് തയ്യാറാക്കാം :പാഷന്‍ ഫ്രൂട്ട് പള്‍പ്പ് അരിച്ച് ജ്യൂസ് എടുക്കാം. പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കുടിക്കാം. പള്‍പ്പില്‍ പഞ്ചസാര ചേര്‍ത്ത് കുരു നീക്കാതെ തന്നെ കഴിക്കാം. കൂടാതെ പാഷന്‍ ഫ്രൂട്ട് കൊണ്ട് സ്ക്വാഷ്, ജാം, ഡെസര്‍ട്ടുകള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം.
മിക്ക ആളുകള്‍ക്കും ഈ പഴം സുരക്ഷിതമാണ്. എന്നാല്‍ ചിലരില്‍ ഇത് അലര്‍ജി ഉണ്ടാക്കും. ലാക്ടോസ് അലര്‍ജി ഉള്ളവരില്‍ ചിലപ്പോള്‍ പാഷന്‍ ഫ്രൂട്ട് അലര്‍ജിക്ക് കാരണമാകും. കാരണം പാലില്‍ അടങ്ങിയ ചില പ്രോട്ടീനുകള്‍ പാഷന്‍ ഫ്രൂട്ടിലും ഉണ്ട്. അതുകൊണ്ട് പാല്‍ അലര്‍ജി ഉള്ളവര്‍ പാഷന്‍ ഫ്രൂട്ട് കഴിക്കുമ്ബോള്‍ അല്പം ഒന്നു ശ്രദ്ധിക്കാം.