തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴ പെയ്യാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്‌ചയോടെ അറബിക്കടലിൽ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്
അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാൽ മ്യാൻമർ നൽകിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക.14 മുതൽ കേരളത്തിലും മഴകനക്കും. ആഴക്കടലിൽ മീൻ പിടിക്കാൻ പോയവർ വെള്ളിയാഴ്ചയോടെ സുരക്ഷിത സ്ഥാനത്തെത്താൻ നിർദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ദുരന്തനിവാരവകുപ്പ് ജാഗ്രത നിർദ്ദേശം നൽകി. തീരമേഖലകളിൽ കടൽ പ്രക്ഷുബ്‌ധമാണ്.