kerala
ഇടുക്കിയില്‍ ആശങ്ക; സര്‍ക്കാര്‍ ആശുപത്രികള്‍ നിറഞ്ഞെന്ന് കെ.ജി.എം.ഒ.എ
ഇടുക്കി: ഇടുക്കി ജില്ലയിൽ കോവിഡ് പ്രതിരോധത്തിൽ ആശങ്ക. 99 ശതമാനം സർക്കാർ ആശുപത്രികളും രോഗികളാൽ നിറഞ്ഞു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) രംഗത്തെത്തി.
ബെഡുകളുടെ എണ്ണമടക്കം ജില്ലയിൽ സർക്കാർ തലത്തിൽ സൗകര്യങ്ങൾ കുറവാണ്. നിലവിൽ ആശുപത്രികളിൽ 99 ശതമാനവും നിറഞ്ഞു. ഇനി പുതിയ രോഗികൾ വരുന്ന സമയത്ത് ഉൾക്കൊള്ളാൻ സർക്കാർ തലത്തിൽ സൗകര്യമില്ല. സ്വകാര്യ ആശുപത്രികളെ കൂടി ഉൾപ്പെടുത്തിയാലെ ഇതിന് പരിഹാരമാകൂവെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.സാം വി.ജോൺ പറഞ്ഞു.
ഇടുക്കി ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.39 ആയി കുറഞ്ഞതാണ് നേരിയ ആശ്വാസമുള്ളത്. അതേ സമയം ഇത് ആശ്വസിക്കാനുള്ള കണക്കല്ലെന്നാണ് കെജിഎംഒഎ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഉയർന്നേക്കും. രണ്ടു ആശുപത്രികൾ മാത്രമാണ് ജില്ലയിൽ കോവിഡ് ആശുപത്രികളായി പ്രവർത്തിക്കുന്നത്.