Headlines
Loading...
കുതിച്ചു പറക്കുന്ന സിമന്റ് വില; നിർമാണ മേഖലയ്ക്ക് തിരിച്ചടി

കുതിച്ചു പറക്കുന്ന സിമന്റ് വില; നിർമാണ മേഖലയ്ക്ക് തിരിച്ചടി

കോവിഡ് മൂലമുളള പ്രതിസന്ധിയില്‍ നിന്ന് സാവധാനത്തില്‍ കരകയറുന്ന നിര്‍മാണ മേഖലയ്ക്ക് തിരിച്ചടിയായി സിമന്‍റ് വില കുതിക്കുന്നു. 12 ദിവസം കൊണ്ട് ചാക്കിന് 80 രൂപയാണ് കൂടിയത്. അടിയന്തരമായി സര്‍ക്കാര്‍ ഇടപെട്ട് വില നിയന്ത്രിക്കുന്നതിനുളള നടപടികള്‍ കൈക്കൊളളണമെന്ന് വ്യാപാരികള്‍ പറയുന്നു

വിപണിയില്‍ സിമന്‍റ് കിട്ടാനില്ലാത്ത അവസ്ഥായാണ് ഉണ്ടായിരിക്കുന്നത്. കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച്  വില കൂട്ടാനുളള ശ്രമമാണ് ചില സിമന്‍ര് കമ്പനികളും വ്യാപാരികളും ചേര്‍ന്ന് നടത്തുന്നതെന്നാണ് ആരോപണം. വിലയെ ചൊല്ലി  ഉല്‍പാദകരുമായുളള ഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം വ്യാപാരികള്‍  സിമന്‍റ് ലോഡ് എടുക്കാതെ സമരത്തിലാണ്. ഇതോടെ സിമന്‍റ് വില ചാക്കിന് 500 രൂപയിലേക്ക് അടുക്കുകയാണ്. സര്‍ക്കാരിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങളെയടക്കം സിമന്‍ര് വില വര്‍ധന ബാധിക്കുന്നുണ്ട്

അതേ സമയം കോടികളുടെ ബാധ്യതയാണ് ഉല്‍പാദകര്‍വരുത്തിയിരിക്കുന്നതെന്നാണ് സമരം ചെയ്യുന്നവരുടെ പരാതി.സിമന്‍റ് നിര്‍മാണത്തിനുപയോഗിക്കുന്ന ഫ്ലൈ ആഷിന്‍റെ ദൗര്‍ലഭ്യവും സിമന്‍റ് വില കൂടാനിടയാക്കിയിട്ടുണ്ട്. ഒരു മാസം 12 ലക്ഷം ടണ്‍ സിമന്റാണ് സംസ്ഥാനത്ത് വിറ്റുപോകുന്നത്