kerala
malappuram
മലപ്പുറത്തെ സർക്കാർ സ്‌കൂളിൽ കൂട്ടത്തോടെ കൊറോണ; 34 അദ്ധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കും രോഗം സ്ഥിരീകരിച്ചു
മലപ്പുറം: പൊന്നാനിയിലെ മാറഞ്ചേരി സർക്കാർ സ്‌കൂളിൽ അദ്ധ്യാപകരിലും വിദ്യാർത്ഥികളിലും കൊറോണ പടരുന്നു. 34 അദ്ധ്യാപകർക്കും 150 വിദ്യാർത്ഥികൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥികളിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്
നേരത്തെ, സ്‌കൂളിലെ ഒരു വിദ്യാർത്ഥിയ്ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതോടെ പത്താം ക്ലാസ് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പരിശോധനയ്ക്ക് വിധേയരാക്കി. ആകെ 684 പേരെയാണ് പരിശോധിച്ചത്. ഇവരിൽ 184 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ ആർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച 150 പേരും പത്താം ക്ലാസ് വിദ്യാർത്ഥികളാണ്. ഇതേ സ്‌കൂളിൽ ഹയർ സെക്കൻഡറി വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഇവരെ വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാക്കിയേക്കും. മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.