covid update
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു;മരണം 5.71 ലക്ഷം
വാഷിങ്ടൺ: ലോകത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 1.30 കോടി കടന്നു. ഇതുവരെ 13,027,830 പേർക്ക് കോവിഡ് ബാധിച്ചു. 571,076 പേർ മരിച്ചു. 75,75,516 പേർ കോവിഡിൽ നിന്ന് മുക്തരായതായും വേൾഡോമീറ്ററിന്റെ കണക്കുകൾ പറയുന്നു.
അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കോവിഡ് ഏറ്റവും കൂടുതൽ പടർന്നു പിടിച്ച അമേരിക്കയിൽ രോഗികൾ 34 ലക്ഷം കടന്നു. പുതുതായി 58,290 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 1,37,782 ആയി വർധിച്ചു.
ബ്രസീലിൽ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 18,66,176 ആയി. 25,364 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 659 മരണങ്ങളും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 72,151 ആയി. 8 ലക്ഷത്തിന് മുകളിൽ രോഗികളുള്ള ഇന്ത്യയാണ് കോവിഡ് കണക്കിൽ മൂന്നാം സ്ഥാനത്ത്.
റഷ്യ, പെറു, ചിലി എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. റഷ്യയിൽ രോഗികൾ 7.27 ലക്ഷം പിന്നിട്ടു. പെറുവിൽ രോഗബാധിതർ 3,26,326 ആയി വർധിച്ചു. ചിലിയിൽ 3,15,041 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയാണ് രോഗം വേഗത്തിൽ പടരുന്ന മറ്റൊരു രാജ്യം.