kerala
ഏറ്റവും ഉയര്‍ന്ന്, 11,755 പേര്‍ക്ക് ശനിയാഴ്ച സംസ്ഥാനത്ത് കൊവിഡ്; ആകെ മരണം ആയിരത്തിലേക്ക്
സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മാത്രം 23 പേരുടെ മരണം കൊവിഡിനെ തുടര്‍ന്നാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്ത്യയില്‍ ഇന്നലെ 73,272 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,79,424 ആയി. കഴിഞ്ഞ ഒരു ദിവസത്തിനിടെ 926 പേര്‍ കൂടി മരിച്ചതോടെ ഇന്ത്യയില്‍ കൊവിഡ് കാരണം മരണമടഞ്ഞവരുടെ എണ്ണം 1,07,416 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 8,83,185 പേര്‍ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേര്‍ രോഗമുക്തരായി.
കേരളത്തില്‍ ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വെളളിയാഴ്ച 9,250 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.
രണ്ട് ദിവസം മുമ്ബ് കേരളത്തില്‍ കൊവിഡ് ബാധിച്ച രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നിരുന്നു.