Headlines
Loading...
കുതിച്ചുപൊങ്ങി ഇന്ധനവില; പ്രകൃതി വാതക വിലയിലും വർധന

കുതിച്ചുപൊങ്ങി ഇന്ധനവില; പ്രകൃതി വാതക വിലയിലും വർധന

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധന. ഡീസല്‍ ലിറ്ററിന് 32 പൈസയും പെട്രോളിന് 25 പൈസയുമാണ് വര്‍ധിച്ചത്. ഇന്ധനവിലയോടപ്പം പ്രകൃതി വാതക വിലയും വര്‍ധിപ്പിച്ചിട്ടുണ്ട് . പകൃതി വാതക വില വര്‍ധിച്ചതിനാല്‍ രാജ്യത്ത് സിഎന്‍ജിയുടെ വില കൂടാന്‍ സാധ്യതയുണ്ട്. പ്രകൃതി വാതക വിലയില്‍ 62 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുളളത്. ഇന്ധനവില കൂടിയതോടെ കൊച്ചിയില്‍ പെട്രോള്‍ 102.20 പൈസയും, ഡീസലിന് 95.22 രൂപയുമായി. 

തിരുവന്തപുരത്ത് പെട്രോള്‍ വില 104.17 രൂപയും, ഡീസല്‍ വില 97.13 രൂപയും വര്‍ധിച്ചു, കോഴിക്കോട് പോട്രോളിന് 102.41 രൂപയും, ഡീസലിന് 95.43 രൂപയായും വര്‍ധിച്ചിട്ടുണ്ട്. 
 
അതേസമയം. രാജ്യത്തെ ഇന്ധന വില ഉയരുന്നത് തുടരുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന പുതിയ വിവരങ്ങള്‍ വരുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസങ്ങളില്‍ 80 ഡോളര്‍ പിന്നട്ടിരുന്നു. 2018 ഒക്ടോബറിന് ശേഷം എണ്ണവില 80 ഡോളറില്‍ എത്തുന്നത് ആദ്യമാണ്.