അധ്വാനിച്ചു ജീവിക്കാത്തവര്ക്ക് അതിന്റെ വില അറിയില്ല; ട്രോളുകള്ക്ക് മറുപടിയുമായി സൂര്യ
ബിഗ് ബോസ് മലയാളം സീസണ്‍ 3യിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സൂര്യ മേനോന്‍. തുടക്കത്തില്‍ പലരും സൂര്യയ്ക്ക് അധികനാള്‍ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രവചിച്ചിരുന്നു. തൊട്ടാല്‍ കരയുന്ന സൂര്യയുടെ സ്വഭാവമായിരുന്നു വിമര്‍ശനത്തിന് കാരണമായത്. എന്നാല്‍ പ്രവചനങ്ങളേയും തെറ്റിച്ചു കൊണ്ട് സൂര്യ അവസാന ഘട്ടം വരെ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും ഏറ്റവും ഒടുവിലായി എവിക്ട് ആയ മത്സരാര്‍ത്ഥിയാണ് സൂര്യ.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സൂര്യ. ഈയ്യടുത്തായിരുന്നു സൂര്യ തന്റെ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിവസം സൂര്യ പങ്കുവച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിനിടെ ഇപ്പോഴിതാ സൂര്യയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി മാറുകയാണ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ട്രോളുകള്‍ക്കെതിരെയാണ് സൂര്യ രംഗത്ത് എത്തിയിരിക്കുന്നത്. താരത്തെ പരിഹസിക്കുന്ന തരത്തില്‍ പല ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
എന്നെ ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോളുകള്‍ കണ്ടു. സന്തോഷമേ ഉള്ളൂ. ഏതൊരു ജോലിക്കും മര്യാദ ഉണ്ടെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. അധ്വാനിച്ചു ജീവിക്കാത്തവര്ക്ക് അതിന്റെ വില അറിയില്ല. അച്ഛന്റേയും അമ്മയുടേയും വിയര്‍പ്പു കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനേ അവര്‍ക്ക് അറിയൂ. സ്റ്റേ ഹാപ്പി ഗായ്‌സ് എന്നായിരുന്നു സൂര്യയുടെ സ്റ്റോറി. താരത്തിന്റെ സ്‌റ്റോറി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.