Headlines
Loading...
കൊച്ചിയില്‍ ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റു; ആരോഗ്യനില തൃപ്തികരം

കൊച്ചിയില്‍ ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധയേറ്റു; ആരോഗ്യനില തൃപ്തികരം


കൊച്ചി: കൊച്ചിയില്‍ ആര്‍ടിഒയ്ക്ക് ഭക്ഷ്യവിഷബാധ. എറണാകുളം ആര്‍ടിഒ ജി അനന്തകൃഷ്ണനും മകന്‍ അശ്വിനുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് മെഡിക്കല്‍ സെന്ററില്‍ ചികിത്സ തേടി. ആരോഗ്യനില തൃപ്തികരമാണ്.

തിങ്കളാഴ്ച്ചയാണ് ഭക്ഷ്യവിഷബാധയേറ്റത്. കാക്കനാട് ആര്യാസ് ഹോട്ടലില്‍ നിന്നാണ് ഇരുവരും ഭക്ഷണം കഴിച്ചതെന്നാണ് വിവരം. സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ടി വി സെന്ററിന് സമീപമാണ് ഹോട്ടല്‍.