Headlines
Loading...
കണ്ണൂർ ആലക്കോട് കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂർ ആലക്കോട് കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു

കണ്ണൂരിൽ കൊവിഡ് ബാധിച്ച് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു.ആലക്കോട് തേർത്തല്ലി സ്വദേശി ജിമ്മി ജോസിന്റെ മകൻ ജോസൻ (13) ആണ് മരിച്ചത്. ആലക്കോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ജോസൻ.

ഈ മാസം ആറിനാണ് തളിപ്പറമ്പ് ഗവ. ആശുപത്രിയിൽ കൊറോണ പരിശോധനക്ക് വിധേയമായത്. എട്ടിന് രോഗം സ്ഥിരീകരിച്ചു. ശ്വാസതടസത്തെ തുടർന്ന് പരിയാരം ഗവ. മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലിരിക്കെയാണ് മരണം സംഭവിച്ചത്.