Headlines
Loading...
മനോഹരന്റെ മരണം; പൊലീസിന് വീഴ്ച; എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

മനോഹരന്റെ മരണം; പൊലീസിന് വീഴ്ച; എസ്.ഐയ്ക്ക് സസ്പെന്‍ഷന്‍

തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം സ്വദേശി മനോഹരന്‍ മരിച്ച സംഭവത്തില്‍ എ.ഐ ജിമ്മിക്ക് സസ്പെന്‍ഷന്‍. പൊലീസ് നടപടിയില്‍ വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. മനോഹരനെ പിടിച്ചപ്പോള്‍ മുഖത്തടിച്ചിരുന്നുവെന്ന് പൊലീസുകാരന്‍ മൊഴി നല്‍കിയിരുന്നു. കസ്റ്റഡി മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അതേസമയം മനോഹരന്‍റേത് കസ്റ്റഡി മരണമെന്ന ആരോപണവുമായി ബന്ധുക്കളും നാട്ടുകാരും ഹില്‍പാലസ് സ്റ്റേഷന്‍ ഉപരോധിക്കുന്നു. മനോഹരന്‍റെ ഇന്‍ക്വസ്റ്റ് നടപടികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുരോഗമിക്കുകയാണ്.