യുഎസ് തിരഞ്ഞെടുപ്പ്: ആദ്യ ഫല സൂചനകള്‍ ട്രംപിന് അനുകൂലം
യുഎസ് തിരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് അനുകൂലം. തിരഞ്ഞെടുപ്പ് ദിനം, ആദ്യം വോട്ടെടുപ്പ് നടന്ന ന്യൂ ഹാംഷയറിലെ രണ്ടു ചെറുപട്ടണങ്ങളില്‍നിന്ന് ട്രംപ് 16 വോട്ടുകളും ബൈഡന്‍ 10 വോട്ടുകള്‍ നേടി.
മില്‍സ്ഫീല്‍ഡില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് 16 വോട്ടുകളും ബൈഡന്‍ അഞ്ച് വോട്ടുകളും നേടി. അതേസമയം, യുഎസ്-കാനഡ അതിര്‍ത്തിയിലെ ന്യൂഹാംഷെയറിലെ ഡിക്‌സ്‌വില്‍ നോച്ചില്‍ രേഖപ്പെടുത്തിയ അഞ്ച് വോട്ടുകളും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ നേടിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ ഒരു ശതമാനത്തില്‍ താഴെ വോട്ടുകളാണ് എണ്ണിയിട്ടുള്ളത്.
യുഎസ് തിരഞ്ഞെടുപ്പ് പാരമ്ബര്യം നിലനിര്‍ത്തി, നവംബര്‍ രണ്ട് അര്‍ധരാത്രി പിന്നിട്ടതോടെയാണ് മില്‍സ്ഫീല്‍ഡിലും ഡിക്‌സ്‌വില്‍ നോച്ചിലും വോട്ടെടുപ്പ് നടന്നത്