Headlines
Loading...
കണ്ടെടുത്തത് രേഖകളുള്ള പണം; ഹാജരാക്കാൻ ഒരുദിവസത്തെ സാവകാശം വേണം: ഷാജി

കണ്ടെടുത്തത് രേഖകളുള്ള പണം; ഹാജരാക്കാൻ ഒരുദിവസത്തെ സാവകാശം വേണം: ഷാജി

റെയ്ഡിനിടെ വിജിലൻസ് കണ്ടെടുത്തത് രേഖകളുള്ള പണമെന്ന് കെ.എം.ഷാജി എംഎൽഎ. ബന്ധുവിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പണമെന്ന് കെ.എം.ഷാജി വിജിലന്‍സിനോട് പറഞ്ഞു.രേഖകള്‍ ഹാജരാക്കാന്‍ ഒരുദിവസത്തെ സാവകാശം വേണമെന്നും കെ.എം.ഷാജി ആവശ്യപ്പെട്ടു. 

കെ.എം.ഷാജി എംഎല്‍എയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നും  വിജിലൻസ് 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്തുകേസിലെ വിജിലന്‍സ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനകേസിൽ കെഎം ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി എംഎൽഎയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലേയും വീടുകളിൽ ഒരേ സമയായിരുന്നു വിജിലൻസ് റെയ്ഡ് . കെ. എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.