Headlines
Loading...
കൊച്ചിയ്ക്ക് അടുത്ത ആഴ്ച നിര്‍ണായകം; ഇന്നും രണ്ടായിരത്തിലധികം കേസുകളുണ്ടായേക്കാം- കളക്ടര്‍

കൊച്ചിയ്ക്ക് അടുത്ത ആഴ്ച നിര്‍ണായകം; ഇന്നും രണ്ടായിരത്തിലധികം കേസുകളുണ്ടായേക്കാം- കളക്ടര്‍

കൊച്ചി: ശനിയാഴ്ച 2000ത്തിൽ അധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കൊച്ചിയിൽ പ്രാദേശിക ലോക്ക്ഡൗൺ ഉണ്ടാകില്ലെന്ന് കളക്ടർ എസ്.സുഹാസ്. കൂടുതൽ ചികിത്സാ സൗകര്യം ഏർപ്പെടുത്തുമെന്നും കളക്ടർ വ്യക്തമാക്കി.  

കൂടുതൽ ഐ.സി.യു ബെഡുകൾ സജ്ജീകരിക്കും. നിലവിലെ സാഹചര്യത്തിൽ മൈക്രോ കണ്ടെയിൻമെന്റ് ഫലപ്രദമാണ്. തൃക്കാക്കരയിലും കൊച്ചി കോർപ്പറേഷൻ പരിധിയിലും ആണ് കോവിഡ് വ്യാപനം രൂക്ഷമെന്നും കളക്ടർ.

അടുത്ത ആഴ്ച വളരെ നിർണായകമാണ്. പോസിറ്റീവായ ആളുകളെ എത്രയും വേഗം കണ്ടെത്തി ക്വാറന്റൈനും ചികിത്സ ആവശ്യമുള്ളവർക്ക് അത് നൽകുകയും ചെയ്യുകയാണ് ലക്ഷ്യം. രണ്ട് ദിവസങ്ങളായി 36,000 അധികം ടെസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഇന്നും കൂടുതൽ ടെസ്റ്റുകൾ നടത്തും.

12,000 ടെസ്റ്റുകളുടെ ഫലം ആണ് ഇന്നലെ വന്നത്. ഇന്നും രണ്ടായിരത്തിൽ അധികം പോസിറ്റീവ് കേസുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കളക്ടർ.
2157 കേസാണ് എറണാകുളം ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്.