
assembly election 2021
udma
ഉദുമ യുഡിഎഫ് സ്ഥാനാർത്ഥി ബാലകൃഷ്ണൻ പെരിയുടെ വിജയത്തിനായി യുവതയുടെ പടുകൂറ്റൻ റോഡ് ഷോ
യുഡിഎഫ് യുവജന വിഭാഗമായ യുഡി എസ് എഫിന്റെ റോഡ് ഷോ ഉദുമ മണ്ടലത്തിലെ നാല് പഞ്ചായത്തുകളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ചട്ടഞ്ചാലിൽ നിന്നും ആരംഭിച്ച് മേൽപ്പറമ്പ്, ഉദുമ , പാലക്കുന്ന്, ബേക്കൽ, പള്ളിക്കര, പെരിയ , പെരിയാട്ടടുക്കം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിനു ശേഷം കല്യോട്ട് രക്തസാക്ഷി മണ്ഡപത്തിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസ് , യൂത്ത് ലീഗ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുനീഹലി ഷിഹാബ് തങ്ങൾ സ്ഥാനാർഥി ബാലകൃഷ്ണൻ പെരിയ ബിപി പ്രദീപ് കുമാർ , കൈലാസ് അനിൽ, ടിഡി കബീ തെക്കിൽ, ഹാരിസ് അങ്കക്കളരി,ഷാനവാസ് എം ബി,അനൂബ് കല്ലോട്ട്, എന്നിവർ റോഡ് ഷോ നയിച്ചു. നൂറുകണക്കിന് വാഹനങ്ങളും ആയിര കണക്കിന് പ്രവർത്തകരും അണി നിരന്നു.