kerala
ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്ഥാന മോഷ്ടാവ് ബിഹാർ സ്വദേശി ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായി.
ആന്ധ്രാ പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. റോബിൻഹുഡ് എന്ന പേരിലാണ് ബിഹാറിൽ പ്രതി അറിയപ്പെടുന്നതെന്ന് പോലീസ് വ്യക്തമാക്കി.
ഏപ്രിൽ 14-നാണ് ഭീമ ജൂവലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയുമാണ് മോഷണം പോയത്.