Headlines
Loading...
കൊവിഡ്-19 വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസമല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കൊവിഡ്-19 വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസമല്ല; ജിഫ്രി മുത്തുക്കോയ തങ്ങള്‍

കൊവിഡ് വ്യാപനം ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ വാക്‌സിന്‍ നിര്‍ബന്ധമായും എടുക്കണ്ടേതാണെന്ന് കാഞ്ഞങ്ങാട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അറിയിച്ചു. വ്രതം അനുഷ്ഠിച്ചു കൊണ്ട് വാക്‌സിന്‍ എടുക്കുന്നത് നോമ്പിന് തടസ്സമാവിലെന്നും നോമ്പ് മുറിഞ്ഞ് പോവില്ലെന്നും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കേണ്ടതാണെന്നും മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ്-19 രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484, കൊല്ലം 472, കാസര്‍ഗോഡ് 333 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്