തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട് എംപി രാഹുൽ ഗാന്ധി ഈ മാസം 27 ന് കേരളത്തിലെത്തും . വയനാട്ടിലെത്തുന്ന രാഹുൽ ഗാന്ധി വിവിധ യോഗങ്ങളിൽ പങ്കെടുക്കും.
സംസ്ഥാനത്തുടനീളം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ഉണ്ടാകുമെന്നാണ് സൂചന.ഇതിന്റെ ആദ്യപടിയെന്നോണമാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലത്തിൽ എത്തുന്നത്. 27 ന് രാഹുൽ ഗാന്ധി വയനാട്ടിൽ എത്തുകയും തുടർന്ന് 28 ന് മത മേലധ്യക്ഷന്മാരും സാമൂഹിക സാംസ്കാരിക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും.