Headlines
Loading...
കല്ലൂരാവിയിലുണ്ടായ ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ ഐ എൻ എൽ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് ഹര്‍ത്താല്‍

കല്ലൂരാവിയിലുണ്ടായ ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ ഐ എൻ എൽ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവം: കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് ഹര്‍ത്താല്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് ലീഗ് – സി.പി.എം. സംഘര്‍ഷം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അബ്ദു റഹ്‌മാന്‍ ഔഫ് (32) കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ലീഗ് വാര്‍ഡ് സെക്രട്ടറിയായ ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു.
തദ്ദേശ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് എത്തിയെന്നാണ് വിവരം. കാഞ്ഞങ്ങാട് നഗരസഭയില്‍ ഇന്ന് എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.
ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് കലൂരാവി മേഖലയില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് സൂചന.