covid update
kerala
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് പ്രതിപക്ഷ നേതാവ് ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.