gulf update
49-ാം ദേശീയ ദിനം: യുഎഇയെ കുറിച്ച് അറിയാന്‍ 49 വിശേഷങ്ങള്‍
യുഎഇയുടെ 49ാം ദേശീയ ദിനം ആഷോഷിക്കാനുള്ള ഒരുക്കത്തിലാണ് സ്വദേശികളും പ്രവാസികളുമെല്ലാം. ഈ വേളയില്‍ യുഎഇയുടെയും അതിലെ എമിറേറ്റുകളുടെയും 49 സവിശേഷതകളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം.
1. ലോകത്തെ ഏറ്റവും വലിയ രണ്ട് ഡാന്‍സിംഗ് ഫൗണ്ടനുകള്‍ യുഎഇയിലാണ്- ദുബായ് മാള്‍ ഫൗണ്ടനും ദി പാം ഫൗണ്ടനും.2. അജ്മാനാണ് യുഎഇയിലെ ഏറ്റവും ചെറിയ എമിറേറ്റ്.
3. 93 ശതമാനമാണ് യുഎഇയിലെ സാക്ഷരതാ നിരക്ക്.
4. യുഎഇയിലെ ഏറ്റവും വലിയ എമിറേറ്റ് അബൂദാബിയാണ്.
6. ഏറ്റവും ജനസംഖ്യ കുറഞ്ഞ എമിറേറ്റാണ് ഉമ്മുല്‍ ഖുവൈന്‍.
8. യുഎഇയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് റാസല്‍ ഖൈമയില്‍.
9. 98 ലക്ഷമാണ് യുഎഇയിലെ ജനസംഖ്യ.
10. യുഎഇയില്‍ ജനവാസമുള്ളത് 83600 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ്.
12. അറബിയാണ് ഔദ്യോഗിക ഭാഷയെങ്കിലും 200ലേറെ ഭാഷകള്‍ യുഎഇയില്‍ സംസാരിക്കപ്പെടുന്നുണ്ട്.
14. ഏറ്റവും കൂടുതല്‍ പര്‍വത നിരകള്‍ ഫുജൈറയിലാണ്.
16. നിര്‍മിത ബുദ്ധിക്ക് പ്രത്യേക മന്ത്രിയെ നിയമിച്ച ആദ്യ രാജ്യമാണ് യുഎഇ.
18. ദുബായിലാണ് ലോകത്തെ ആദ്യ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍- ദി ബുര്‍ജ് അല്‍ അറബ്.
20. ദുബായില്‍ ഒട്ടകത്തിനായി ആശുപത്രിയുണ്ട്.
21. യുഎഇയില്‍ നിങ്ങള്‍ക്ക് ഒട്ടകപ്പാല്‍ ചോക്കലേറ്റ് ലഭിക്കും.
23. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ മാര്‍ക്കറ്റാണ് ദുബായിലെ ഗോള്‍ഡ് സൂഖ്.
25. ലോകത്തെ ആദ്യ കാര്‍ബണ്‍ രഹിത, മാലിന്യ മുക്ത, കാര്‍ രഹിത നഗരമാണ് അബൂദാബിയിലെ മസ്ദര്‍ സിറ്റി.
27. 1930കള്‍ക്ക് മുമ്പ് മുത്ത് വാരലായിരുന്നു അബൂദാബിയുടെ പ്രധാന വരുമാനമാര്‍ഗം.
29. ഔദ്യോഗിക മതം ഇസ്ലാമാണെങ്കിലും യുഎഇയില്‍ മറ്റു മതവിശ്വാസികളുടെ 40 ആരാധനാലയങ്ങളുണ്ട്.
30. ഒമാന്‍, സൗദി അറേബ്യ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് യുഎഇ.
32. ലോകത്തിലെ ഏറ്റവും ഉയരും കൂടിയ ടവറാണ് ബുര്‍ജ് ഖലീഫ- 828 മീറ്റര്‍ ഉയരം.
34. ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള കുതിരയോട്ട മല്‍സരം യുഎഇയിലാണ്- ദുബായ് വേള്‍ഡ് കപ്പ്.
36. ഭക്ഷണങ്ങളില്‍ സ്വര്‍ണപ്പൊടി വിതറുന്ന രീതി ദുബായിലുണ്ട്.
38. യുഎഇയില്‍ 10 വിമാനത്താവളങ്ങളുണ്ട്.39. ദുബായ് മെട്രോയ്ക്ക് ഡ്രൈവറില്ല.
40. പാം ജുമൈറ ബഹിരാകാശത്തു നിന്നും കാണാം.
42. ലോകത്തിലെ ഏറ്റവും വലിയ മാള്‍ ദുബായിലാണ്- 1200 ഷോപ്പുകളുള്ള ദുബായ് മാള്‍.
43. ദുബായില്‍ നാലു കിലോമീറ്റര്‍ സ്‌കീയിംഗ് സൗകര്യമുള്ള ഇന്‍ഡോര്‍ സംവിധാനമുണ്ട്.
44. ഗാഫ് ആണ് യുഎഇയുടെ ദേശീയ മരം.
46. ലോകത്തെ ആറ് ശതമാനം ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്നത് യുഎഇയിലാണ്.
48. ദുബായ് കേന്ദ്രമായുള്ള ജിയൊവോറെ ഹോട്ടലാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹോട്ടല്‍.