Headlines
Loading...
യാത്രാനിയമങ്ങൾ മാറിയതറിയാതെ ദുബായിൽ കുടുങ്ങിയ പകുതി പേർക്കും പ്രവേശനാനുമതി നൽകി

യാത്രാനിയമങ്ങൾ മാറിയതറിയാതെ ദുബായിൽ കുടുങ്ങിയ പകുതി പേർക്കും പ്രവേശനാനുമതി നൽകി

ദുബായ്: യാത്രാനിയമങ്ങൾ മാറിയതറിയാതെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യക്കാരിൽ പകുതിപേർക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ബാക്കിയുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ്. എയർലൈൻ അതോറിറ്റി കുടുങ്ങിക്കിടന്നവർക്ക് ഭക്ഷണം നൽകി. 

കൂടുതൽ സഹായം നൽകാനായി ഉദ്യോഗസ്ഥർ വിമാനത്താവളത്തിലുണ്ടെന്നും ഇന്ത്യൻ വൈസ് കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. 100 ലേറെ ഇന്ത്യക്കാർക്കാണ് റിട്ടേൺ ടിക്കറ്റും, ഹോട്ടൽ റിസർവേഷൻ അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിവരങ്ങൾ, ആവശ്യമായ പണം എന്നിവയില്ലാത്തതുകൊണ്ട് പുറത്തേക്കിറങ്ങാൻ തടസ്സമായതെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) അധികൃതർ പറഞ്ഞു.

സന്ദർശകവിസയിലെത്തിയവർ പുതിയ നിയമങ്ങൾ പാലിച്ചിരിക്കണമെന്നും അധികൃർ ഓർമപ്പെടുത്തി. യാത്രക്കാരിൽ പാക്കിസ്ഥാൻ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരുമുണ്ട്. മിക്ക എയർലൈനുകളും ട്രാവൽ ഏജന്റുമാരും നിയമങ്ങൾ കർശനമായി നടപ്പാക്കി തുടങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നുള്ള 500 ഓളം പേരാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയത്