
national
മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കാന്‍ അവകാശം; ചരിത്രപരമായ വിധി !
ന്യൂഡല്‍ഹി: മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ വീട്ടില്‍ താമസിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി. തരുണ്‍ ബാത്ര കേസിലെ രണ്ടംഗ ബെഞ്ചിന്റെ വിധി അസാധുവാക്കി ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഡൊമെസ്റ്റിക് വയലന്‍സ് ആക്‌ട് പ്രകാരമാണ് കോടതിയുടെ ഉത്തരവ്.
മരുമകള്‍ക്ക് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തില്‍ താമസിക്കാന്‍ അവകാശമില്ലെന്നായിരുന്നു തരുണ്‍ ബാത്ര കേസിലെ വിധി. ഈ വിധിയാണ് ഇപ്പോള്‍ സുപ്രീം കോടതി അസാധുവാക്കിയത്.