സംസ്ഥാനത്തെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; അഞ്ച് ജില്ലകളില്‍ നവംബര്‍ 15 വരെ
നേരത്തെ ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയ കാര്യം തൃശ്ശൂര്‍ കളക്ടര്‍ അറിയിച്ചിരുന്നു. തൃശൂര്‍ ജില്ലയില്‍ കൊവിഡ്-19 വ്യാപനം സൂപ്പര്‍ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തില്‍ ഒക്ടോബര്‍ 3 മുതല്‍ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലകളക്ടര്‍ ഉത്തരവിട്ടു.
വിവാഹ ചടങ്ങുകളില്‍ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 പേര്‍ക്കും മാത്രമേ കൂടിച്ചേരാവൂ. സര്‍ക്കാര്‍ പരിപാടികള്‍, മതചടങ്ങുകള്‍, പ്രാര്‍ഥനകള്‍, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികള്‍ എന്നിവയില്‍ പരമാവധി 20 പേര്‍ മാത്രമേ കൂടിച്ചേരാവൂ. ചന്തകള്‍, പൊതുഗതാഗതം, ഓഫീസ്, കടകള്‍, തൊഴിലിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷകള്‍, റിക്രൂട്ട്‌മെന്റുകള്‍, വ്യവസായങ്ങള്‍ എന്നിവ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.