Headlines
Loading...
കസ്റ്റംസ് ആക്ട് ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

കസ്റ്റംസ് ആക്ട് ലംഘനം: സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസെടുത്തു

സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്തതായി റിപ്പോർട്ടുകൾ. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസെടുത്തതെന്ന് വാർത്താ ഏജൻസിയായ പിടിഐയും ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു

എഫ് സി ആർ എ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിനാണ് കേസ്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുറാനും ഈന്തപ്പഴയും സർക്കാർ കൈപ്പറ്റിയെന്ന് കണ്ടെത്തിയതോടെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2016 മുതൽ യുഎഇ കോൺസുലേറ്റ് വഴി 17,000 കിലോ ഈന്തപ്പഴം കേരളത്തിലെത്തിയതായാണ് വിവരം. കോൺസുൽ ജനറലിന്റെ പേരിലാണ് ഇത് എത്തിയത്. വാണിജ്യ ആവശ്യത്തിനല്ലാതെ ഇത്രയുമധികം ഈന്തപ്പഴം ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്‌