ഇതുവരെ ആകെ 793802 കേസുകൾ, 495516 രോഗമുകതർ, 21604 മരണം, 276682 പേർ ചികിത്സയിൽ.
ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,000 കടന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ മരണസംഖ്യയും ഉയരുകയാണ്. 24 മണിക്കൂറിനിടെ 73 ആടഎ ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
തമിഴ്‌നാട്ടിൽ 64 മരണവും 3680 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 130,261ഉം മരണം 1829ഉം ആയി. ചെന്നൈയിൽ മാത്രം 74,969 കൊവിഡ് കേസുകൾ ആണുള്ളത്. ഡൽഹിയിൽ 42 പേർ കൂടി മരിച്ചു. 2089 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 109,140 ആയി. ആകെ മരണം 3300 ആയി ഉയർന്നു.
ഗുജറാത്തിൽ കൊവിഡ് ബാധിതർ 40,155ഉം മരണം 2024ഉം ആയി. 875 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ കൊവിഡ് വ്യാപനം രൂക്ഷമായി. 24 മണിക്കൂറിനിടെ 57 പേർ മരിച്ചു. 2313 പുതിയ രോഗികൾ ഉണ്ട്. ആകെ കൊവിഡ് കേസുകൾ 33,418ഉം മരണം 543ഉം ആയി. ഉത്തർപ്രദേശിൽ 24 മണിക്കൂറിനിടെ 1347 പോസിറ്റീവ് കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. പശ്ചിമ ബംഗാളിൽ 26 പേർ കൂടി മരിച്ചതോടെ ആകെ മരണം 880 ആയി.