covid update
അനധികൃത താമസക്കാർക്ക് പിഴ കൂടാതെ രാജ്യം വിടാം;, ദുബൈ കെഎംസിസിയിൽ ഹെല്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
ദുബൈ: അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്കും 2020 മാർച്ച് 31-ന് മുമ്പ് വിസ കാലാവധി കഴിഞ്ഞവർക്കും പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാൻ യു എ ഇ അവസരമൊരുക്കുന്നു. *2020 ആഗസ്ത് 17 വരെയാണ്* ഈ അവസരം ലഭ്യമാകുക. അനധികൃതമായി രാജ്യത്ത് താമസിക്കുകയോ വിസാ കാലാവധി അവാസാനിക്കുകയോ ചെയ്തവർ അബുദാബി ഇന്ത്യൻ എംബസി / ദുബൈ ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ ആവശ്യമായ രേഖകൾ ഒരുക്കണമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു.
മേൽ അവസരം ഉപയോഗപ്പെടുത്തേണ്ടവർ ഇതോടൊപ്പം നൽകിയിട്ടുള്ള ഫോറം പൂരിപ്പിച്ച്, യാത്ര ചെയ്യാനുദ്ദേശിക്കുന്ന തീയതിക്ക് 7 ദിവസം മുമ്പ്, ഇതോടൊപ്പം നൽകിയിട്ടുള്ള എംബസി / കോൺസുലേറ്റ് ഇ-മൈലിലേക്ക് അയക്കേണ്ടതാണ്. അബുദാബി വിസയുള്ളവർ ca.abudhabi@mea.gov.in എന്ന എംബസി വിലാസത്തിലും നോർത്തേൺ എമിറേറ്റുകളിലുള്ളവർ cons2.dubai@mea.gov.in എന്ന കോൺസുലേറ്റ് വിലാസത്തിലേക്കുമാണ് അയക്കേണ്ടത്.
രേഖകൾ സ്കാൻ ചെയ്ത് അയക്കാൻ സാധിക്കാത്തവർ, അപേക്ഷ പൂരിപ്പിച്ച്, പാസ്പോർട്ട് കോപ്പി (ഫസ്റ്റ് പേജ്, വിസ പേജ്), മൊബൈൽ നമ്പർ, അഡ്രസ് എന്നിവ എഴുതി എംബസിക്കും / കോൺസുലേറ്റിനും പുറത്തു സ്ഥാപിച്ചിട്ടുള്ള ബോക്സിൽ നിക്ഷേപിക്കുക.
ഈ സൗകര്യം ഉപയോഗിച്ച് യാത്ര ചെയ്യാൻ ഒരുങ്ങുന്നവർക്ക് കാലാവധിയുള്ള യാത്രാ രേഖ (പാസ്സ്‌പോർട്ട്) നിർബന്ധമായും ഉണ്ടായിരിക്കണം. പാസ്സ്‌പോർട്ട് ഇല്ലാത്തവർ, വിസ സംബന്ധമായ പിഴ ഒഴിവാക്കാൻ അപേക്ഷിക്കുന്നതിന് മുമ്പ് ഇന്ത്യൻ സ്ഥാനപതി കാര്യാലയങ്ങളിൽ പാസ്സ്പോർട്ടിനോ എമർജൻസി സർട്ടിഫിക്കറ്റിനോ വേണ്ടി അപേക്ഷ നല്കണം. എമർജൻസി സർട്ടിഫക്കറ്റ് ഇഷ്യൂ ചെയ്തു കഴിഞ്ഞാൽ നിലവിലുള്ള പാസ്പോർട്ട് അസാധുവാകും. അതുപയോഗിച്ച് പിന്നീട് യാത്ര ചെയാവുന്നതല്ല. നാട്ടിലെത്തിയാൽ പുതിയ പാസ്‌പോർട്ടിന് അപേക്ഷ നൽകേണ്ടതാണ്.
രേഖകൾ ലഭിച്ച ശേഷം ഇന്ത്യൻ എംബസി/ കോൺസുലേറ്റ് നിങ്ങളുടെ വിസാ ഫൈൻ നീക്കം ചെയ്യന്നതിനുള്ള നടപടികൾക്കായി ബന്ധപ്പെട്ട യു എ ഇ ഡിപ്പാർട്‌മെന്റുകൾക്ക് അയച്ചുകൊടുക്കും. അപേക്ഷ സ്വീകരിച്ച വിവരങ്ങൾ നിങ്ങളെ നേരിട്ട് ഫോൺ വഴിയോ ഇ-മെയിൽ വഴിയോ അറിയിക്കും. (കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾ എടുക്കും).
കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എംബസി. കോൺസുലേറ്റ് പരിസരങ്ങളിൽ തടിച്ചുകൂടുന്നത് കർശനമായി വിലക്കിയിരിക്കുന്നു. മികച്ച കോർഡിനേഷനിലൂടെ ഈ പരിപാടി വിജയപ്പെച്ചെടുക്കാം.
സാമൂഹ്യ-സന്നദ്ധ സംഘടനകൾ ഈ സന്ദേശങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കുകയും ഇന്ത്യക്കാരായ പ്രവാസികൾക്ക് രേഖകൾ ഒരുക്കുന്നതിന് പരമാവധി സഹായങ്ങൾ ചെയ്യുകയും വേണം. അർഹരായവർക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തി എത്രയും പെട്ടെന്ന് നാട്ടിലെത്താനുള്ള വഴിയൊരുക്കണം. ഇവരെ എംബസി/ കോൺസുലേറ്റുമായി ബന്ധപ്പെടുത്താൻ സന്നദ്ധ സംഘടനകൾ സജീവമാകണം.
ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നവർക്ക് വേണ്ടിയുള്ള എല്ലാവിധ സഹായങ്ങളും ഒരുക്കാൻ ദുബൈ കെഎംസിസി പ്രത്യേക ഹെല്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ റയീസ് തലശ്ശേരി (050 6769879), മുഹമ്മദ് പട്ടാമ്പി (056 7892662, മജീദ് മടക്കിമല (055 3646127), കെ പി എ സലാം (050 8910097), യൂസഫ് മാസ്റ്റർ (050 4996687), അഡ്വ. ഇബ്രാഹിം ഖലീൽ (055 8703836) നമ്പറുകളിൽ ബന്ധപ്പെടാം