47 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
47 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ നിരോധിച്ച ആപ്പുകളുടെ വകഭേദങ്ങളാണ് (ക്ലോണ്‍ ) നിരോധിച്ചത്. പബ്ജി ഉള്‍പ്പെടെ 275 ചൈനീസ് ആപ്പുകള്‍ക്കെതിരെ നടപടി ആലോചനയിലാണ്. സൈബര്‍ സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി മൊബൈല്‍ ആപ്പുകള്‍ക്ക് കര്‍ശനമായ മാര്‍ഗനിര്‍ദേശം പുറത്തിറക്കും
നിരോധിച്ച ആപ്പുകള്‍ പുതിയ രൂപത്തില്‍ പുറത്തിറക്കരുതെന്ന് ചൈനീസ് കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. ഇതിന് പുറമേ പബ്ജി, സിലി, യുലൈക്, അലി എക്സ്പ്രസ്, റെസ്സോ, ലുഡോ വേള്‍ഡ് തുടങ്ങി 275 ആപ്പുകളാണ് സര്‍ക്കാരിന്‍റെ നിരീക്ഷണത്തില്‍ ഇപ്പോഴുള്ളത്. ചൈനീസ് കമ്പനികളുടെയോ, ചൈനയുമായി ബന്ധമുള്ള കമ്പനികളുടെയോ ആപ്പുകളാണിവ. വിവര സുരക്ഷിതത്വം, രാജ്യരക്ഷ തുടങ്ങിയവ പരിശോധിച്ച് നടപടിയെടുക്കും. ചൈനീസ് കമ്പനികള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ട്. മൊബൈല്‍ ആപ്പുകള്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദേശം കൊണ്ടുവരാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും െഎടി, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയങ്ങളും നീക്കം തുടങ്ങി.